വയനാട് ചൂരൽമലയെ പൂർണമായും ഉരുൾപൊട്ടൽ ഒഴുക്കിക്കൊണ്ടുപോയിട്ട് ഇന്നേക്ക് ഒരാണ്ട് തികയുന്നു
It has been a year since the landslide completely swept away the entire Wayanad Chooralmalai

വയനാട് ചൂരൽമലയെ പൂർണമായും ഉരുൾപൊട്ടൽ ഒഴുക്കിക്കൊണ്ടുപോയിട്ട് നിന്നേക്ക് ഒരാണ്ട് തികയുകയാണ്. മനുഷ്യമനസ്സിനെ ഇത്രത്തോളം വേദനിപ്പിച്ച ഒരു സങ്കടകാഴ്ച കേരളത്തിൽ മുൻപുണ്ടായിട്ടില്ല. പിഞ്ചികുഞ്ഞുങ്ങളും ഉറ്റവരും പ്രിയപ്പെട്ടവരും നഷ്ടപെട്ട നിരവധിപേർ മായാത്ത ഓർമകളുമായി ഇന്നും കഴിയുകയാണ്. പ്രകൃതിയോട് വെറുപ്പ് തോന്നിയ ആ സമയം...ചളിയിൽ പൂണ്ടുകിടന്ന രക്ഷിക്കാനെത്തിയവർ മരിച്ചെന്ന് ഉറപ്പിച്ച അരുൺ എന്ന യുവാവ് ഉരുൾപൊട്ടലും തനിക്ക് കൈത്താങ്ങ് ആയവരെയും ഓർത്തെടുക്കുകയാണ്. ഉറക്കത്തിനിടയിൽ പെട്ടെന്ന് ശബ്ദം കേട്ടാണ് ഉണർന്നത്. 'അമ്മ വിളിക്കുന്നുണ്ടായിരുന്നു. വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചു. അപ്പോഴേക്കും മണ്ണും വെള്ളവും വീടിനുള്ളിൽ എത്തിയിരുന്നു. തന്റെ കാല് എവിടെയോ ഉടക്കി നിന്നു. 'അമ്മ സഹായത്തിനായി സുഹൃത്തക്കളെ വിളിക്കാൻ പോയസമയത്താണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടാവുന്നത്.. അത് തന്നെ ഒലിച്ചുകൊണ്ടുപോയി.
പിന്നീട് ബോധം വന്നപ്പോൾ ചെളിയിൽ പുരണ്ട അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ശരീരമാസകലം മുറിഞ്ഞു. വേദന അറിഞ്ഞിരുന്നില്ല. ദാഹം സഹിക്കവയ്യാതെ ചെളിവെള്ളം കുടിച്ചു. നേരം വെളുത്തപ്പോഴാണ് രക്ഷിക്കാനായി ആളുകളെത്തിയത്. മരിച്ചെന്ന് കരുതിയിടത്തുനിന്നാണ് ഞാൻ തിരിച്ചു വന്നത്. എന്നെ രക്ഷപ്പെടുത്തിയ ഓരോരുത്തരോടും എന്നും നന്ദിയുണ്ടാവുമെന്നും അരുൺ പറയുന്നു.
What's Your Reaction?






