റീൽ മേക്കർമാരിൽ നിന്ന് നാടിനെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി വയനാട് നെല്ലറച്ചാൽ നിവാസികൾ

Wayanad Nellarachal residents call for saving the country from reel makers

Jul 2, 2025 - 11:21
 0  0
റീൽ മേക്കർമാരിൽ നിന്ന് നാടിനെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി വയനാട് നെല്ലറച്ചാൽ  നിവാസികൾ

റീൽ മേക്കർമാരിൽ നിന്ന് നാടിനെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി വയനാട് നെല്ലറച്ചാൽ  നിവാസികൾ. അമ്പലവയൽ കരപ്പുഴ ഡാം സമീപമാണ് രാഷ്ട്രീയ നേതാക്കളും, പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ടൂറിസം സ്വാഗതമാണ്, പക്ഷേ നമ്മുടെ സ്വാതന്ത്ര്യവും സ്വകാര്യതയും നഷ്ടപ്പെട്ട് ടൂറിസം വേണ്ടെന്ന് അമ്പലവയൽ കൗൺസിലർ രാമനാഥൻ എൻ.കെ. അഭിപ്രായപ്പെട്ടു. റീൽ മേക്കർമാരുടെ മറവിൽ ആക്രമികൾ സജീവമാണ്. പൊലീസ്  ഈ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരപ്പുഴ ഡാമിന് സമീപം സ്ഥിരമായ പോലീസ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഫോട്ടോ, റീൽ ഷൂട്ടുകൾക്ക് നിയന്ത്രണങ്ങൾ, ശബ്ദദൂഷണം, അതിക്രമങ്ങൾ തടയാൻ കർശന പരിശോധനയും പട്രോളിംഗും ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. .

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0