ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra Modi spoke to Shubhamshu Shukla from the space station

Jun 28, 2025 - 22:30
 0  0
ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശത്ത് നിന്നു കാണുമ്പോൾ ലോകം ഒന്നായി തോന്നുന്നു. ബഹിരാകാശത്ത് എത്തുമെന്ന് സ്വപ്നത്തിൽ കരുതിയില്ലെന്നും നിലയത്തിൽ സുരക്ഷിതൻ ആണെന്നും ശുഭാംശു പറഞ്ഞു. ബഹിരാകാശ വീക്ഷണത്തിൽ ഇന്ത്യ ഭൂപടത്തേക്കാൾ വലുതാണ് ഭൂമി ഒറ്റഗൃഹമെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ അഭിമാനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇന്ത്യയുടെ ബഹിരാകാശ നിലയം ഉടനെന്നും ശുഭാംശുവിന്റെ യാത്ര ഭാരതീയര്‍ക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ബഹിരാകാശ നിലയത്തിൽ നിന്നും വീഡിയോ സ്ട്രീമിങ്ങിലൂടെ ആയിരുന്നു ആശയവിനിമയം.  6 തവണ മാറ്റിവച്ചതിനു ശേഷം വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശുവിന്റെ ബഹിരാകാശവാഹനം കുതിച്ചുയർന്നത് യുഎസിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0