പുൾ-അപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് പുതുക്കി ഓ യോഹാൻ
Oh Yohan, a soldier from the South Korean special forces, has broken the Guinness World Record for the most pull-ups in 24 hours

ദക്ഷിണകൊറിയയുടെ പ്രത്യേക സൈനിക വിഭാഗത്തിൽ പെട്ട ഓ യോഹാൻ എന്ന സൈനികൻ, പുൾ-അപ്പ് ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് പുതുക്കി. 24 മണിക്കൂറിനുള്ളിൽ 11,707 പുൾ-അപ്പ് ചെയ്താണ് ഗിന്നസ് വേൾഡ് റെക്കോർഡ് പുതുക്കിയത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന പ്രകടനത്തിൽ 11,707 എന്ന സംഖ്യയിൽ പുൽ-അപ്പ് ചെയ്ത് ഗിന്നസ് നേട്ടം നിലനിർത്തി. ഇതോടെ അമേരിക്കയുടെ ട്രുവെറ്റ് ഹെയ്ൻസ് എന്നയാളുടെ മുൻ റെക്കോർഡായ 10,001 പുൾ-അപ്പ് മറികടന്നു. ഹെയ്ൻസ് ഈ റെക്കോർഡ് 2025 ഫെബ്രുവരി 1-2 തീയതികളിൽ സാൾട്ട് ലേക്ക് സിറ്റിയിൽ നേടിയതാണ്.
What's Your Reaction?






