എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ ആലുവ യൂണിയൻ ശാഖാ നേതൃത്വ സംഗമം നടന്നു

Aluva Union Branch Leadership Meeting was held under the leadership of the SNDP meeting.

Jul 21, 2025 - 11:15
 0  0
എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ ആലുവ യൂണിയൻ ശാഖാ നേതൃത്വ സംഗമം നടന്നു

എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ ആലുവ യൂണിയൻ പരിധിയിലെ ശാഖാ നേതൃത്വ സംഗമം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ ആലുവ അദ്വൈതാശ്രമത്തിൽ  വച്ച് നടന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻ്റ്  ശ്രീ എം എൻ സോമൻ  ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ്  ശ്രീ സന്തോഷ് ബാബു ആലുവ സ്വാഗതം ആശംസിച്ചു.  മഹാസംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി.  സെക്രട്ടറി  ശ്രീ. എ.എൻ രാമചന്ദ്രൻ ആലുവ നന്ദിയും പറഞ്ഞ മഹാസംഗമത്തിൽ വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ ആയിരത്തിഅഞ്ഞൂറോളം നേതാക്കൾ പങ്കെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0