ആത്മ ചൈതന്യം നിറഞ്ഞ കാവുകൾ... അടുത്തറിയാം പുളിക്കൽ നാഗയക്ഷി ക്ഷേത്രം

The Sacred Groves and Special Rituals at the Pulikkal Vishwanagayakshi Temple

Oct 22, 2026 - 23:39
Oct 23, 2026 - 09:07
 0
ആത്മ ചൈതന്യം നിറഞ്ഞ കാവുകൾ... അടുത്തറിയാം പുളിക്കൽ നാഗയക്ഷി ക്ഷേത്രം
ആത്മ ചൈതന്യം നിറഞ്ഞ കാവുകൾ... അടുത്തറിയാം പുളിക്കൽ നാഗയക്ഷി ക്ഷേത്രം

പുളിക്കൽ വിശ്വനാഗയക്ഷിക്കാവ് കാവുകളാൽ ചുറ്റപ്പെട്ടതും സ്വയംഭൂവായി ഒരേ ശ്രീലകത്തു നാഗയക്ഷിയമ്മ നാഗരാജാവ് സർപ്പയക്ഷിയമ്മയും ഒന്നിച്ചു ആരാധിച്ചു വരുന്നതുമായ മഹത്തായ ക്ഷേത്രമാണ്. ക്ഷേത്രത്തിന് ചുറ്റിലുമായി ഏഴു തരം  കാവുകൾ ഉണ്ട്. തുലാം മാസത്തിലെ ഭരണി നക്ഷത്രത്തിൽ കൊടിയേറി ഓരോ ദിവസവും ഓരോ കാവുകളിലായി വിശേഷാൽ പൂജകൾ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കരോടത്തു അമ്പോറ്റി തമ്പുരാന്റെ കാർമികത്വത്തിലാണ് കാവുകളിൽ പൂജകൾ നടത്താറുള്ളത്. 

ബ്രാഹ്‌മണ സർപ്പക്കാവ് (മണിനാഗ കാവ്), പടിഞ്ഞാറേ കാവ് (ആഗമസർപ്പകാവ്), കിഴക്കേ കാവ് (കൃഷ്ണ സർപ്പക്കാവ്), തെക്കേ കാവ്(ആയില്യം കാവ്), ഗന്ധർവ്വൻ കാവ്, യക്ഷിക്കാവ്, ബ്രഹ്മ രക്ഷസ് കാവ് പുളിക്കൽ വിശ്വനാഗയക്ഷി ക്ഷേത്രത്തിലെ പ്രധാന കാവുകൾ. 

മണിനാഗകാവിൽ ആദിശേഷ ഭഗവാന്റെ പ്രതിഷ്ഠയുണ്ട്. അറിവിനും ഐശ്വര്യത്തിനും, വിദ്യാഭ്യാസത്തിനും, ആത്മീയ ജീവിതത്തിനും, അവബോധ മനസിലുള്ള ഉത്കണ്ഠ തീർക്കാൻ ഭക്തി സാന്ദ്രമായിട്ടുള്ള ജീവിതാനുഭവത്തിനും 
മണിനാഗകാവിലെ പൂജ വിശേഷമാണ്. ആഗമ സർപ്പക്കാവിലെ പൂജ തൊഴിൽ ഉന്നതി, മത്സര ഗുണങ്ങൾ കുറയാൻ, ശത്രുക്കളെ തടയാൻ, മറ്റുള്ളവരിൽ നിന്ന് രമ്യതയോടെയുള്ള പെരുമാറ്റം, മുന്ജന്മത്തിലെ കർമ്മങ്ങളെ ക്രമീകരിക്കാനും അവയുടെ പാപം കുറക്കാനും ഉത്തമമാണ്. 

നാഗഗന്ധർവ സ്വാമിയും കൂടെ ഇരു പത്നിമാരുമാണ് കൃഷ്ണ സർപ്പക്കാവിൽ കുടികൊള്ളുന്നത്. വിശേഷാൽ പൂജ നാഗരൂട്ടാണ്. ഐശ്വര്യവും സമ്പത്തു വർധിക്കാനും, സർപ്പഹിംസാദി ദോഷങ്ങൾ എല്ലാം നിവർത്തി ആവാൻ, കാളസർപ്പങ്ങളുടെ ക്രോധം കുറയാൻ, ജാതകത്തിലെ രാഹു- കേതു  അഭാവങ്ങളെ തൃപ്തിപ്പെടുത്താൻ, അപരാധങ്ങൾ വിളിച്ചു ചൊല്ലി  പ്രായച്ഛിത്തം ചെയ്യുന്നതിനും, ഭൂമിപരമായ ദോഷങ്ങൾ ശമിപ്പിക്കാനും കൃഷ്ണസർപ്പകാവിലെ പൂജ വിശേഷമായി കണക്കാക്കുന്നു. 

മൺപുറ്റുകളും വള്ളിപ്പടർപ്പുകളാലും തിങ്ങിനിറഞ്ഞ ആയില്യം കാവ്. ശിവനാഗങ്ങൾ കൂടെ സുന്ദര യക്ഷി, ജലയക്ഷി, പാതാള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം എന്നിങ്ങനെയാണ് പ്രധാന പ്രതിഷ്ഠകൾ. ആയില്യം കാവിനോട് ചേർന്ന് തന്നെ യക്ഷിക്കാവിലും, ഗന്ധർവ്വൻ കാവിലും, ബ്രഹ്മരക്ഷസ്സ് കവിളും പൂജകൾ നടക്കും. വാദ്യം, നൃത്തം, കല പ്രതിഭകൾക്ക് ഉന്നതി ഉണ്ടാകാനും കലയുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിനും ഗന്ധർവനുള്ള പൂജ വിശേഷമാണ്. ആരോഗ്യം, കല്യാണം, ദാമ്പത്യം എന്നിവക്ക് യക്ഷിയമ്മയുടെ പൂജയും കുടുംബത്തിലെ കലഹം, രോഗപീഡ, കുടുംബ ദോഷം തീരാനും, സന്താനം സമൃദ്ധി ഐശ്വര്യം, എല്ലാ ശിവ നാഗങ്ങളുടെ അനുഗ്രഹം എന്നിവക്കായി ബ്രഹ്‌മരക്ഷസ്സ് കാവിലെ പൂജ അതിവിശേഷമായി കണക്കാക്കുന്നു. 

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0