ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: കളഭാഭിഷേകം - ജനുവരി 8 ന് ആരംഭിക്കും,14 ന് സമാപിക്കും

Sree Padmanabhaswamy Temple: Kalabhishekam will start on January 8 and end on the 14th

Dec 27, 2025 - 13:03
Dec 27, 2025 - 13:05
 0
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: കളഭാഭിഷേകം - ജനുവരി 8 ന് ആരംഭിക്കും,14 ന് സമാപിക്കും

തിരുവനന്തപുരം: ശ്രി പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം ജനുവരി 8 ന് ആരംഭിച്ച്14 ന് സമാപിക്കും. ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രി എൻ.പി.ഗോവിന്ദൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. കളഭാഭികത്തിനോടൊപ്പം 14 ന് മകര ശ്രീബലി, വലിയ കാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചു.ടെംബിൾ വെബ്സൈറ്റിലും മതിലകം ഓഫീസിലും വിശദവിവരങ്ങൾ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ദർശനസമയം :- 08/01/2026 മുതൽ 14/01/2026 വരെ വെളുപ്പിന് 3.30ന് നിർമ്മാല്യ ദർശനം, അഭിഷേകം, ദീപാരാധന എന്നീ ദർശനങ്ങൾക്ക് പുറമേ രാവിലെ 6.30 മുതൽ 7.00 വരെയും 3 മണി മുതൽ 9.15 വരെ കളഭാഭിഷേകവും ഉച്ച: പൂജ കഴിഞ്ഞ് 9.30 മുതൽ 11.15 മണി വരെയും ശേഷം ഉച്ചശീവേലിയ്ക്ക് ശേഷം ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല.എന്നാൽ മറ്റു ദിവസങ്ങളിലെ വൈകുന്നേരത്തെ ദർശന സമയങ്ങൾക്ക് മാറ്റമില്ലമില്ലന്നും അറിയിപ്പിൽ പറയുന്നു.
ഫോൺ: 0471-2450 233,2466830
web: www.spst.in

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0