ഒക്ടോബർ 10 വിശ്വ ആയുരാരോഗ്യ സൗഖ്യ പ്രാർത്ഥന ദിനമായി ആചരിച്ചു

Narayaneeyam 2026 december

Oct 10, 2026 - 16:25
Oct 10, 2026 - 16:38
 0
ഒക്ടോബർ 10 വിശ്വ ആയുരാരോഗ്യ സൗഖ്യ പ്രാർത്ഥന ദിനമായി ആചരിച്ചു

അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ അമ്പലപ്പുഴ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നാരായണത്തിലെ പ്രസിദ്ധമായ അദ്ധ്യായം 100ആം ദശകം പാരായണം ചെയ്തു കൊണ്ട് ലോകത്തിലെ സർവ്വ മാനവർക്കും ആയുസ് ആരോഗ്യം സൗഖ്യം നൽകണമെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് പ്രാർത്ഥന ദിനം ആചരിച്ചത്. ചടങ്ങ് ദേശീയ അധ്യക്ഷൻ സി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലുടനീളം നാരായണീയം ചടങ്ങ് അതിവിപുലമായി സംഘടിപ്പിച്ചു.

ശരീരത്തിനും മനസ്സിനും ആരോഗ്യമുണ്ടെങ്കിലേ യഥാർത്ഥ ആരോഗ്യ ജീവിതം നയിക്കാൻ കഴിയൂ. ശരീരത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മനസ്സിൻ്റെ ആരോഗ്യവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ്. ഈ മാനസികമായ ആരോഗ്യത്തെ പ്രധാനം ചെയ്യുന്ന നാരായണീയം സാന്ദ്രാനന്ദം ആണ് വിഭാവനം ചെയ്യുന്നത്. സർവർക്കും ആനന്ദം പ്രദാനം ചെയ്യണമെങ്കിൽ ആകുലതയില്ലാത്ത ആശങ്കയില്ലാത്ത ഒരു മനസ്സിൽ ആനന്ദം ഉണ്ടാകും. അതിനായി ആനന്ദത്തെ പ്രദാനം ചെയ്യുന്ന പ്രാർത്ഥനയാണ് മാനസിക ആരോഗ്യ സംരക്ഷണ ദിനത്തിൽ ആയുരാരോഗ്യ സൗഖ്യ പ്രാർത്ഥനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി മോഹൻദാസ് പറഞ്ഞു.ചാമപറമ്പിൽ ഹരി മേനോൻ, രാധാകൃഷ്ണൻ അമ്പലപ്പുഴ, ആചാര്യമാരായ ഗോപിക, സുഷമ, രാജീവ്, പ്രമോദ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0