പഴവങ്ങാടി കാറ്ററിംങ് തൊഴിലാളി വധക്കേസ്: പ്രതിഗിരിഷ് കുമാറിന് ജീവപര്യന്തം: എസ്.എച്ച്.ഒ- എസ്.സനോജ് വീണ്ടും താരം

Oct 24, 2026 - 19:21
 0
പഴവങ്ങാടി കാറ്ററിംങ് തൊഴിലാളി വധക്കേസ്: പ്രതിഗിരിഷ് കുമാറിന് ജീവപര്യന്തം: എസ്.എച്ച്.ഒ- എസ്.സനോജ് വീണ്ടും താരം

പഴവങ്ങാടി കാറ്ററിംങ് തൊഴിലാളി വധക്കേസ്: പ്രതി ഗിരീഷ് കുമാറിന് ജീവപര്യന്തം;വീണ്ടും താരമായി എസ്.എച്ച്.ഒ എസ്.സനോജ

​തിരുവനന്തപുരം:-മേലെപഴവങ്ങാടിയിൽ കാറ്ററിംഗ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചുകൊന്ന കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി പ്രതി കഠിനതടവ് അനുഭവിക്കണം.

​കോട്ടയ്ക്കകം അന്നമിത്ര കാറ്ററിംഗ് സർവീസിലെ ജീവനക്കാരനും തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയുമായ കേശവനാണ് (52) കൊല്ലപ്പെട്ടത്. 2022 മാർച്ച് 9-ന് രാത്രി പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവംനടന്നത് . മേലെ പഴവങ്ങാടി രാജൻ വാച്ച് ഹൗസിന് മുന്നിലെ നടപ്പാതയിൽ വെച്ച് ഗിരീഷ് കുമാർ കേശവനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കേശവനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 13-ന് മരണം സംഭവിക്കുകയായിരുന്നു.

​കേസിൽ നിർണായകമായത് സമീപത്തെവ്യാപാരസ്ഥാപനത്തിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 36 രേഖകൾ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു.

​തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ. സനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി. ക്രൈംബ്രാഞ്ച് എസ്.ഐ കൃഷ്ണഗോപാൽ, സി.പി.ഒ വി.എസ്. ആശിഷ് എന്നിവരും പ്രോസിക്യൂഷനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0