ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കടക്കുന്നവരില്‍ നിന്നും ഇനി പിഴ ഈടാക്കും

Devaswom Chairman AV Gopinath said that fines will be levied on those who enter the Guruvayur temple wearing symbols of other religions

Sep 10, 2026 - 21:04
 0
ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കടക്കുന്നവരില്‍ നിന്നും ഇനി പിഴ ഈടാക്കും


ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കടക്കുന്നവരില്‍ നിന്നും ഇനി പിഴ ഈടാക്കും.  ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് പറഞ്ഞു. ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് പിഴ ഈടാക്കുന്നതിനും തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി എടുക്കും. റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0