ജനറലും ആൽഫയും ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കും: വീർ ബൽ ദിവസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
General and Alpha will lead India towards a developed India PM Narendra Modi on Veer Bal Diwas
യുവാക്കളെ ‘ജനറൽ ഇസഡും ജനറൽ ആൽഫയും സ്വപ്നങ്ങളുമായി മുന്നേറി ഇന്ത്യയെ വികസിത രാജ്യത്തിലേക്ക് നയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഭാരത് മണ്ഡപത്തിൽ നടന്ന വീർ ബാൽ ദിവസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ നേട്ടവും ഉത്തരവാദിത്വവും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽ തന്നെ വലിയ വിജയങ്ങൾ കൈവരിക്കാമെന്നു തെളിയിച്ച ഈ തലമുറയെ മോദി അഭിനന്ദിച്ചു. സ്വപ്നങ്ങൾ ഉയർത്തിപ്പിടിക്കാനും അതിനായി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മുമ്പ് യുവാക്കൾക്ക് സ്വപ്നം കാണാൻ പേടിയുണ്ടായിരുന്നു, ഇപ്പോൾ ഇന്റർനെറ്റ്, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം, പുതുമയെ വളർത്തുന്ന സർക്കാർ പദ്ധതികൾ, ഇവയെല്ലാം യുവാക്കളെ ശക്തിപെടുത്തുന്ന അടിത്തറയാണെന്ന്” മോദി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയം പ്രായോഗിക പഠനത്തെയും വിമർശനാത്മക ചിന്തയെയും മുൻനിർത്തി വരുന്നുവെന്നും, അടൽ ടിങ്കറിംഗ് ലാബുകൾ നവീകരണാശയങ്ങൾക്ക് വേദിയൊരുക്കുന്നുവെന്നും അദ്ദേഹം ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













