ബ്രസീലിന്റെ എംബ്രെയറുമായി ചേർന്ന് അദാനി 70 മുതൽ 146 വരെ സീറ്റുകളുള്ള അത്യാധുനിക ജെറ്റ് വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും
The project aims to develop a complete aviation ecosystem in India including aircraft manufacturing, maintenance and pilot training
പ്രാദേശിക സർവീസുകൾക്കായി ഉപയോഗിക്കുന്ന 70 മുതൽ 146 വരെ സീറ്റുകളുള്ള അത്യാധുനിക ജെറ്റ് വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാണ കമ്പനിയായ ബ്രസീലിന്റെ എംബ്രെയറുമായി ചേർന്നാണ് അദാനി പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
വിമാന നിർമ്മാണത്തിനാവശ്യമായ അനുബന്ധ സാമഗ്രികൾ, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവയുൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ വ്യോമയാന ആവാസവ്യവസ്ഥ ഇന്ത്യയിൽ വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗുജറാത്തിലെ ധൊലേര, ആന്ധ്രാപ്രദേശിലെ ഭോഗാപുരം എന്നിവയാണ് പ്ലാന്റിനായി പരിഗണനയിലുള്ള പ്രധാന സ്ഥലങ്ങൾ. വിമാന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം വരും മാസങ്ങളിൽ ഉണ്ടാകുമെന്ന് അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











