മലയാളികളുടെ ഹൃദയം കവർന്ന ഒരുപിടി ​ഗാനങ്ങൾ സമ്മാനിച്ച വിഖ്യാത ​ഗായിക എസ് ജാനകി അന്തരിച്ചു

Renowned singer S Janaki who gave a handful of songs that captured the hearts of Malayalis has passed away

Jul 12, 2026 - 15:04
 0

മലയാളികളുടെ ഹൃദയം കവർന്ന ഒരുപിടി ​ഗാനങ്ങൾ സമ്മാനിച്ച വിഖ്യാത ​ഗായിക എസ്. ജാനകി അന്തരിച്ചു. 1957-ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ "ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ" എന്ന ഗാനം ആലപിച്ചുകൊണ്ടാണ് എസ്. ജാനകി മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. തമിഴിലൂടെ സം​ഗീത ലോകത്ത് അരങ്ങേറ്റം കുറിച്ച ജാനകി തെലുങ്കിന് പിന്നാലെ തന്നെ മലയാളത്തിലും തൻ്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു. 'ദക്ഷിണേന്ത്യയുടെ വാനമ്പാടി' എന്നായിരുന്നു എസ് ജാനകിയെ വിശേഷിപ്പിച്ചിരുന്നത്. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0