ബിബിൻ ജോർജ് നായകനാകുന്ന ഐ സി യു എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

The official video song of the film ICU starring Bibin George and directed by George Varghese has been released

Feb 19, 2026 - 21:27
 0
ബിബിൻ ജോർജ് നായകനാകുന്ന ഐ സി യു എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

താന്തോന്നി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഐ സി യു എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ജോസ് ഫ്രാങ്ക്ളിൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച " ഒരാളിലായ് മനം ഒരാളിലായ്....." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ  സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ 
തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് നായികയാവുന്നത്.
മുരളി ഗോപി, ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ 
സന്തോഷ് കുമാർ കഥ  തിരക്കഥ സംഭാഷണമെഴുതുന്നു.  ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0