ഈശ ഗ്രാമോത്സവം ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15ന് എറണാകുളത്തു നടക്കും

Isha Gramotsavam Divisional Competitions to be held in Ernakulam on August 15

Jul 30, 2026 - 14:58
Jul 30, 2026 - 15:01
 0
ഈശ ഗ്രാമോത്സവം ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15ന് എറണാകുളത്തു നടക്കും
ഈശ ഗ്രാമോത്സവം ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15ന് എറണാകുളത്തു നടക്കും
ഈശ ഗ്രാമോത്സവം ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15ന് എറണാകുളത്തു നടക്കും

ഈ വർഷം കേരളത്തിൽ നിന്നും ആയിരത്തിലധികം മത്സരാർത്ഥികൾ ഈശ ഗ്രാമോൽത്സവത്തിൽ പങ്കാളികളാവുന്നു. കഴിഞ്ഞ വർഷത്തെ അറുന്നൂറോളം കളിക്കാരിൽ നിന്നുള്ള ഈ വലിയ വർദ്ധനവ് കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ഈശ ഗ്രാമോൽത്സവത്തിനുള്ള വർദ്ധിച്ചു വരുന്ന പ്രചാരത്തെയും സ്വാധീനത്തെയും  എടുത്തുകാണിക്കുന്നു. യോഗിയും ആത്‌മീയ ഗുരുവും ഈശ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ് ഗുരുവിന്റെ മാർഗ നിർദ്ദേശത്തോടെ രൂപം കൊണ്ട ഈശ ഗ്രാമോൽത്സവം, കായിക സംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനും രാജ്യത്തിൻറെ ഗ്രാമീണ ചൈതന്യത്തെ വീണ്ടുടുക്കാനും ലക്ഷ്യമിട്ടാണ്. ഈശ ഗ്രാമോത്സവത്തിന്റെ ദേശീയ തലത്തിലുള്ള 18ആം പതിപ്പാണ് ഈ വർഷം നടക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നായി 80,000 ത്തിലധികം മത്സരാർത്ഥികൾ ഗ്രാമോത്സവത്തിൽ പങ്കാളികളാകും.  പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈശ ഗ്രാമോത്സവം കർഷകർ, ദിവസവേതനക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ തുടങ്ങിയ സാധാരണക്കാരായ ഗ്രാമീണർക്ക് മാത്രമുള്ളതാണ്. 

ക്ലസ്റ്റർ തല മത്സരങ്ങൾ, ഡിവിഷണൽ റൗണ്ടുകൾ, സെമി ഫൈനലുകൾ, ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ ഘട്ടം ഘട്ടമായിട്ടുള്ള ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്. ആഗസ്റ്റ് 1, 2 തിയ്യതികളിൽ ക്ലസ്റ്റർ മത്സരങ്ങളും തുടർന്ന് ആഗസ്ത് 15ന് എറണാകുളത്തു ഡിവിഷണൽ റൗണ്ടും നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളാണ് മത്സര വേദി. യോഗ്യത നേടുന്ന ടീമുകൾക്ക് കോയമ്പത്തൂരിലെ ഈശ യോഗ സെന്ററിലെ പ്രശസ്തമായ ആദിയോഗിയുടെ സാന്നിധ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിക്കും. 

പുരുഷന്മാർക്ക് വോളിബോളും സ്ത്രീകൾക്ക് ത്രോബോളും  ഉൾപ്പെടുന്ന ടൂർണമെന്റിൽ ആകെ 1 കോടി രൂപയിലധികം സമ്മാനത്തുകയാണ് നൽകുന്നത്. ക്ലസ്റ്റർ തലത്തിൽ വിജയിക്കുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 7,000 രൂപയും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 5,000 രൂപയും 3,000 രൂപയും ലഭിക്കും. ക്ലസ്റ്റർ തലത്തിൽ നിന്ന് യോഗ്യത നേടുന്ന ടീമുകൾ ഡിവിഷണൽ റൗണ്ടിലേക്ക് മുന്നേറും. അവിടെ വിജയികൾക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10.000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 6,000 രൂപയും നാലാം സ്ഥാനക്കാർക്ക് 4,000 രൂപയും ലഭിക്കും. 

ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്ന വോളിബോൾ ത്രോബോൾ ടീമുകൾക്ക് 5 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ വീതവും ലഭിക്കും. മൂണും നാലും സ്ഥാനക്കാർക്ക് യഥാക്രമം 1 ലക്ഷം രൂപയും 50.000 രൂപയും ലഭിക്കും. പാരാലിമ്പിക് വിഭാഗത്തിനും പ്രത്യേകം സമ്മാനത്തുക മാറ്റിവച്ചിട്ടുണ്ട്. കൂടാതെ ഓരോ സംസ്ഥാനത്തു നിന്നും ഡിവിഷണൽ റൗണ്ടിലെ മികച്ച വനിത മത്സരാർത്ഥിക്ക് ഗ്രാവിറ്റൺ ഇ-ബൈക്ക് സമ്മാനമായി നൽകും. 

വോളിബോൾ കളിക്കാർക്ക് കുറഞ്ഞത് 14  വയസ്സും ത്രോബോൾ കളിക്കാർക്ക് 13 വയസ്സും പ്രായമുണ്ടായിരിക്കണം. യോഗ്യരായ മത്സരാർത്ഥികൾക്ക് isha.co/gramotsavam സന്ദർശിച്ചു സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.  

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0