എല്ലാ അംഗീകൃത വീഗൻ ഭക്ഷണ പായ്ക്കുകളിലും വീഗൻ ലോഗോ നിർബന്ധമാക്കി എഫ്എസ്എസ്എഐ

The Food Safety and Standards Authority of India has made it mandatory for all approved vegan food packages in India to display a special vegan logo

Jun 5, 2026 - 14:57
 0
എല്ലാ അംഗീകൃത വീഗൻ ഭക്ഷണ പായ്ക്കുകളിലും വീഗൻ ലോഗോ നിർബന്ധമാക്കി എഫ്എസ്എസ്എഐ

ഇന്ത്യയിലെ എല്ലാ അംഗീകൃത വീഗൻ ഭക്ഷണ പായ്ക്കറ്റുകളിലും പ്രത്യേക വീഗൻ ലോഗോ പ്രദർശിപ്പിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർബന്ധമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ദഗതി നിയമം 2026 പ്രകാരമാണ്എഫ്എസ്എസ്എഐ ഈ പുതിയ ഉത്തരവിറക്കിയത്. 2027 ജൂലൈ 1 മുതൽ ഈ നിയമം രാജ്യത്ത് പൂർണ്ണമായി പ്രാബല്യത്തിൽ വരും. അതുവരെ കമ്പനികൾക്ക് അവരുടെ പാക്കേജിംഗിൽ മാറ്റങ്ങൾ വരുത്താനുള്ള സമയം അനുവദിച്ചിട്ടുണ്ട്. 

പുതിയ വീഗൻ ലോഗോയുടെ പ്രത്യേകതകൾരൂപകൽപ്പന പ്രകാരം ഒരു പച്ച ചതുരശ്ര ബോർഡറിനുള്ളിൽ, മുകളിൽ ചെറിയൊരു ഇലയോട് കൂടിയ ഇംഗ്ലീഷ് അക്ഷരം 'V' ഉണ്ടായിരിക്കും. ഇതിന് താഴെയായി 'VEGAN' എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാകണം. വിപണിയിലെ വ്യാജ അവകാശവാദങ്ങൾ തടയാനും സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് യഥാർത്ഥ വീഗൻ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും ഇത് സഹായിക്കും. പാൽ, തേൻ, മുട്ട, മാംസം എന്നിവയോ ഇവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മറ്റ് അഡിറ്റീവുകളോ ഈ ഭക്ഷണങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ഈ ഉൽപ്പന്നങ്ങളോ അവയുടെ ചേരുവകളോ ഒരു കാരണവശാലും മൃഗങ്ങളിൽ പരീക്ഷിച്ചതാകരുത്. ഉൽപ്പന്നങ്ങളിൽ 'വീഗൻ' ലോഗോ പതിപ്പിക്കുന്നതിന് മുൻപ് നിർമ്മാതാക്കൾ എഫ്എസ്എസ്എഐയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വീഗൻ ഭക്ഷണങ്ങൾക്കും ഈ ലോഗോയും എഫ്എസ്എസ്എഐ നിബന്ധനകളും ബാധകമാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0