നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു

Minister M Liju has directed that cases be registered against bars following a road accident in Nedumbassery that claimed three lives

Oct 11, 2026 - 20:15
 0
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു. പ്രതിയായ 19 കാരൻ വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് കർശന നിർദേശം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അടിയന്തരമായി കേസെടുക്കണമെന്ന് എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽക്കയറി മദ്യപിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0