അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ തകർത്ത് മറുഭാഗത്തേക്ക് പാഞ്ഞുകയറി ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ 5യുവാക്കൾക്ക് ദാരുണാന്ത്യം

Feb 15, 2026 - 18:41
Feb 15, 2026 - 18:45
 0
അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ തകർത്ത് മറുഭാഗത്തേക്ക് പാഞ്ഞുകയറി ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ 5യുവാക്കൾക്ക് ദാരുണാന്ത്യം

അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ തകർത്ത് മറുഭാഗത്തേക്ക് പാഞ്ഞുകയറുകയും ബസുമായി നേർക്കുനേർ ഇടിക്കുക ആയിരുന്നു.. അപകടത്തില്‍ 5 യുവാക്കൾക്ക് ദാരുണാന്ത്യം...

ബെംഗളൂരു: കർണാടകയിലെ നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. തുംകൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാറ്റ ഇൻഡിക്ക കാർ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദുർഗ പ്രസാദ്, ​കേശവ്, ​ലളിത്,​ ഹർഷിത്, ​ധനുഷ് എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്..

മരിച്ചവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണ്. ഹർഷിത് സിസിടിവി ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. നാലുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്..

അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡർ തകർത്ത് മറുഭാഗത്തേക്ക് പാഞ്ഞുകയറുകയും കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുമായി നേർക്കുനേർ ഇടിക്കുക ആയിരുന്നു. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്..

​ബെംഗളൂരു ഹോസ്കോട്ടയിൽ കഴിഞ്ഞ ദിവസം 2 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 7 പേര്‍ മരിച്ച വാഹനാപകടത്തിന്റെ നടുക്കം മാറും മുൻപെയാണ് സമാനമായ രീതിയിൽ മറ്റൊരു ദുരന്തം കൂടി നഗരത്തെ പിടിച്ചുലച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0