കാസർകോടിനെ നടുക്കി ഇരട്ട മരണം. രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തും ജിവനൊടുക്കി.അനാഥയായി 4 വയസ്സുള്ള കുഞ്ഞും ....
കാസർകോടിനെ നടുക്കി ഇരട്ട മരണം, രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്തും ജീവനൊടുക്കി. അനാഥയായി 4 വയസ്സുള്ള രേഷ്മയുടെ കുഞ്ഞ്..
സോഷ്യൽ മീഡിയ ലോകത്തെയാകെ കണ്ണീരിലാഴ്ത്തി ഇൻഫ്ലുവൻസർ രേഷ്മയുടെ (ചിന്നു പാപ്പു) മരണത്തിന് പിന്നാലെ, ആൺസുഹൃത്തും മരിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാസർകോട് ചൗക്കി സ്വദേശിയായ സന്തോഷിനെയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒരു പ്രണയബന്ധത്തിന്റെ അതിദാരുണമായ അന്ത്യമെന്നാണ് നാട് ഈ സംഭവത്തെ നോക്കിക്കാണുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലക്ഷക്കണക്കിന് ആരാധകരുള്ള ചിന്നു പാപ്പു എന്ന രേഷ്മയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് സന്തോഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷിന്റെയും മരണം. രേഷ്മയുടെ വിയോഗം ഏൽപ്പിച്ച കഠിനമായ മാനസിക സമ്മർദ്ദമാണ് സന്തോഷിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ..
രേഷ്മ മരിക്കുന്നതിന് തലേദിവസം പോലും വീട്ടുകാരോട് സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും, അവൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും പിതാവ് ഗംഗാധരൻ ആരോപിച്ചിരുന്നു. രേഷ്മയുടെ മരണത്തിൽ സന്തോഷിന് പങ്കുണ്ടോ എന്ന് കണ്ടെത്താൻ സൈബർ സെൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ച് വരികയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച സന്തോഷ് വലിയ മാനസിക സംഘർഷത്തിലായിരുന്നു.. വിവാഹമോചിതയായ രേഷ്മയ്ക്ക് 4 വയസ്സുള്ള ഒരു കുഞ്ഞാണുള്ളത്. ഒരു നിമിഷത്തെ തീരുമാനങ്ങൾ കൊണ്ട് അനാഥമായത് ആ കുഞ്ഞിന്റെ ലോകം കൂടിയാണ്.'
ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവർ, ഒരാഴ്ചയുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ ജീവിതം അവസാനിപ്പിച്ചു എന്നത് കേരളത്തെയാകെ മരവിപ്പിക്കുന്ന വാർത്തയായി മാറിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













