അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങൾ കണ്ടെത്താനായി കേന്ദ്ര ധനമന്ത്രാലയം അൺക്ലെയിംഡ് അസറ്റ്സ് പോർട്ടൽ ആരംഭിച്ചു
The Union Finance Ministry has officially launched a unified portal
ഇന്ത്യയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, ഡിവിഡന്റുകൾ എന്നിവയെല്ലാം ഒറ്റയടിക്ക് കണ്ടെത്താനായി കേന്ദ്ര ധനമന്ത്രാലയം 'അൺക്ലെയിംഡ് അസറ്റ്സ് പോർട്ടൽ' എന്ന പേരിൽ ഒരു ഏകീകൃത പോർട്ടൽ ഔദ്യോഗികമായി ആരംഭിച്ചു. മുൻപ് ഓരോ വിഭാഗത്തിനും വ്യത്യസ്ത വെബ്‌സൈറ്റുകളെ ആശ്രയിക്കേണ്ടിയിരുന്നു. എന്നാൽ ഇനി മുതൽ ഈ ഒരൊറ്റ പോർട്ടലിലൂടെ എല്ലാത്തരം നിക്ഷേപങ്ങളും തിരയാം.ഈ പോർട്ടൽ ഉപയോഗിക്കുന്നതിനായി യാതൊരുവിധ രജിസ്‌ട്രേഷനോ ഫീസോ ആവശ്യമില്ല. ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മയായ പി.എസ്.ബി അലയൻസ് എന്നിവർ ചേർന്നാണ് ഇത് വികസിപ്പിച്ചത്
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











