കേരളത്തിലെ സ്വർണവിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി
The gold market in Kerala recorded a decline in prices
കേരളത്തിലെ സ്വർണവിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ പവൻ വിലയിൽ വലിയ കുറവുണ്ടായി. വരും ദിവസങ്ങളിലും വില ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 112,920 രൂപയാണ് വില. ഗ്രാമിന് 14,115 രൂപയുമായി കുറഞ്ഞു. ഇന്നലെ പവൻ വില 116,920 രൂപയും ഗ്രാമിന് 14,615 രൂപയുമായിരുന്നു. അതായത് ഒറ്റ ദിവസം കൊണ്ട് പവൻ വിലയിൽ 4,000 രൂപയുടെയും ഗ്രാം വിലയിൽ 460 രൂപയുടെയും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ഉയർന്ന നിരക്കിലായിരുന്ന സ്വർണം ഉച്ചയ്ക്ക് ശേഷമാണ് താഴേക്ക് വരാൻ തുടങ്ങിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











