സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു
Gold prices continue to rise in the state
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് ഒറ്റയടിക്ക് 3,160 രൂപ വർധിച്ചതോടെ ഇന്നത്തെ വിപണി വില 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കൂടി 14,600 രൂപയാണ് പുതിയ നിരക്ക്. ഈ മാസം കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,500 ഡോളർ കടന്നതാണ് സംസ്ഥാനത്തെ വിപണിയിലും വൻ വർധനവിന് കാരണമായത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്; ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും പവന് 2,550 രൂപയുമാണ് നിലവിലെ വിപണി വില.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











