ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു

The exchange rate of Gulf currencies has risen sharply as the Indian rupee has depreciated again

Jan 22, 2026 - 23:10
 0
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു


ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണം.  ഒരു ഒമാനി റിയാലിന്റെ മൂല്യം 237 രൂപക്ക് മുകളില്‍ എത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ഉയര്‍ന്നത്. യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും 25 രൂപയോട് അടുക്കുകയാണ്. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യവും വര്‍ധിച്ചു. 24 രൂപ 27 പൈസക്കാണ് ഇപ്പോള്‍ ഒരു ദിര്‍ഹത്തിന്റെ വിനിമയ വ്യാപാരം പുരോഗമിക്കുന്നത്. ഇത് 25 രൂപയിലേക്ക് എത്തുമെന്നാണ് സമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0