പിഎഫ് വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി
Union Minister Ashwini Vaishnaw stated that this approval addresses a long-standing demand
പിഎഫ് വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പുതിയ തൊഴിലന്വേഷകർക്ക് ഇത് സാമൂഹിക സുരക്ഷാ പരിരക്ഷ വർധിപ്പിക്കുമെന്നും കൂടുതൽ ജീവനക്കാർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുമെന്നും വൈഷ്ണവ് വ്യക്തമാക്കി. ഇത് സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











