സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന, സംസ്ഥാന വ്യാപകമായി കടുത്ത പരിശോധന - മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ

Oct 31, 2026 - 11:50
 0
സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന, സംസ്ഥാന വ്യാപകമായി കടുത്ത പരിശോധന - മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന; സംസ്ഥാന വ്യാപകമായി കടുത്ത പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ.

തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ വാഹനം ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30-ന് രാവിലെ അഞ്ചു മുതൽ എട്ടുവരെയായിരുന്നു മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി പ്രത്യേക പരിശോധന നടത്തിയത്.* 

സംസ്ഥാനത്താകെ 4,504 സ്കൂൾ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ​മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ രണ്ട് ജില്ലകളിലും അഞ്ചു വീതം കേസുകളാണ് എടുത്തത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരം പരിശോധനകൾ തുടർന്നുള്ള ദിവസങ്ങളിലും കർശനമായി തുടരുമെന്നും ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നത് വലിയ റോഡപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0