സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
Chief Minister inaugurates CIAL Aero Park Phase One
സിയാൽ എയ്റോ പാർക്ക് ഫേസ് വൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തെലോകനിലവാരത്തിലുള്ള സമ്പൂർണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള എംആർഒ സൗകര്യം, വ്യോമയാന അനുബന്ധ വ്യവസായങ്ങൾ, വിദേശ നിക്ഷേപങ്ങൾ എന്നിവയെ ആകർഷിക്കുന്ന തരത്തിലാണ് പദ്ധതി. വിമാനത്താവളത്തിൻ്റെ വരുമാനത്തിൽ നോൺ - എയ്‌റോ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. സിയാലിന്റെ വളർച്ച ഓഹരി ഉടമകൾക്ക് മാത്രമല്ല, യാത്രക്കാർക്കും സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും വലിയ നേട്ടമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













