മരണത്തെ തോൽപ്പിച്ച ആ 75 സെക്കന്റുകൾ മണ്ണുത്തിയിലെ ആ മാലാഖയും കാവൽക്കാരായ പോലീസും

Those 75 seconds that defeated death that angel in Mannuthi and the police on guard

Feb 3, 2026 - 10:58
 0
മരണത്തെ തോൽപ്പിച്ച ആ 75 സെക്കന്റുകൾ മണ്ണുത്തിയിലെ ആ മാലാഖയും കാവൽക്കാരായ പോലീസും

ഉത്സവലഹരിയിലായിരുന്ന മണ്ണുത്തി കൊഴുക്കുള്ളി ക്ഷേത്രമുറ്റം പെട്ടെന്നാണ് നിശബ്ദമായത്. ആൾക്കൂട്ടത്തിനിടയിൽ ശ്വാസമറ്റ് വീണ 75-കാരൻ. ചുറ്റും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങൾ. മരണം തൊട്ടടുത്തെത്തിയ ആ നിമിഷം ദൈവത്തെപ്പോലെ അവിടെ ചിലർ അവതരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ സന്തോഷ് ജോർജും സി.പി.ഒ ജോജുവും ഒട്ടും വൈകാതെ ആ വയോധികനരികിലേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷകൾ തുടങ്ങുമ്പോഴാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു വിളി കേട്ടത്: "സാർ, ഞാൻ നഴ്സാണ്... ഞാൻ സഹായിക്കട്ടെ?" തന്റെ ജോലി കഴിഞ്ഞ് ഉത്സവത്തിനെത്തിയ ദയ ആശുപത്രിയിലെ സിയമോൾ എന്ന നേഴ്സായിരുന്നു അത്. ചുറ്റുമുള്ള ആരവങ്ങൾ മറന്ന്, ആ മണ്ണിലിരുന്ന് അവൾ ജീവനുവേണ്ടി പോരാടി. കൃത്യമായ സി.പി.ആർ നൽകിക്കൊണ്ട് അവൾ മടക്കിവിളിച്ചത് ഒരു ജീവനായിരുന്നു.

ആംബുലൻസിനായി കാത്തുനിൽക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ സന്തോഷ് ജോർജ്, തൊട്ടടുത്ത വീട്ടിലെ കാർ സംഘടിപ്പിച്ച് മിന്നൽവേഗത്തിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു. സിയമോളുടെ കരങ്ങൾ നൽകിയ ജീവശ്വാസവും പോലീസിന്റെ സമയോചിതമായ ഇടപെടലും ആ വയോധികനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. രക്ഷാപ്രവർത്തനത്തിന്റെ ബഹളത്തിനിടയിൽ ആ മാലാഖയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, തങ്ങൾക്കൊപ്പം ആ ജീവൻ രക്ഷിക്കാൻ കൈകോർത്ത ആ പെൺകുട്ടിയെ കണ്ടെത്താൻ മണ്ണുത്തി പോലീസ് തീരുമാനിച്ചു. സിയമോളെ കണ്ടെത്തി അവർ നന്ദി അറിയിക്കുമ്പോൾ, അത് മനുഷ്യത്വത്തിന് കിട്ടിയ വലിയൊരു അംഗീകാരമായി മാറി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0