ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം: ആന ഇടഞ്ഞു.രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു.

May 1, 2026 - 16:37
May 1, 2026 - 16:39
 0
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം: ആന ഇടഞ്ഞു.രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം: ആന ഇടഞ്ഞു.രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു.

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു.രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു.രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ (26) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ് - വാടി കാശിനാഥൻ ആനയാണ് ഇടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഈ ആന ഇടക്ക് ഇടഞ്ഞിരുന്നു. ആനയുടെ ഒപ്പം നടന്നിരുന്ന രണ്ട് പേർ വീഴുകയും ഉടൻ പാപ്പാൻമാർ ആനയെനീയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളച്ചിടുകയും ചെയ്തു. എന്നാൽ ഉച്ചയോടെ വീണ്ടും ആക്രമാസക്തനായ ആന സമീപത്തുണ്ടായിരുന്ന ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയും ചെയ്തു.അമൽ (28) ശ്രീക്കുട്ടൻ (26) എന്നീ പാപ്പാൻമാരെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിക്കുകയായിരുന്നു.

ആൾക്കൂട്ടത്തിൽ പലർക്കും പരിക്കേറ്റ ങ്കിലും ചിലർ ചികിത്സയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0