മേയർ സ്ഥാനം പണം വാങ്ങി വിറ്റു കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് ആഞ്ഞടിച്ച് കൗൺസിലർ ലാലി ജെയിംസ്
Councilor Lali James slams party for not giving him mayors post despite majority
തൃശ്ശൂർ: ഭൂരിപക്ഷം ഉണ്ടായിട്ടും മേയർ സ്ഥാനം നൽകാത്തതിൽ പ്രതീഷേധിച്ച് കൗൺസിലർ ലാലി ജെയിംസ് .പാർട്ടി ജില്ലാ നേതൃത്വം പണം വാങ്ങി തനിയ്ക്ക് അർഹതപ്പെട്ട മേയർ സ്ഥാനം വിറ്റെന്ന ഗുരുതരമായ ആരോപണവുമായാണ് ലാലിജയിംസ് രംഗത്ത് എത്തിയിരിക്കുന്നത്. ഡി.സി.സി നേതാവ് രാജൻ പല്ലൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് അവർ ആരോപിച്ചു.ഈ വിഷയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ അറിവോടെയാണെന്നും അവർ പറഞ്ഞു. തന്നെ അവഹേളിക്കുകയോ, മറ്റു നടപടികളോ ഉണ്ടായാൽ എല്ലാം തുറന്നു പറയുമെന്നും കൗൺസിലർ ലാലിജയിംസ് പറഞ്ഞു. "പൂട്ടേണ്ട വരെ പൂട്ടും.കെ.സി.വേണുഗോപാലിൻ്റെ കളിയാണ് എല്ലാം. പണം വാങ്ങി മേയർ സ്ഥാനം മറിച്ചു വില്ക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.തൃശ്ശൂർ നീയമസഭാ സീറ്റ് കൈക്കലാക്കാൻ എല്ലാ പഴതുകളും രാജൻ പല്ലൻ ചെയ്യും. ഇതും അതിൻ്റെ ചരടു് വലിയാണ്. ഇനി എല്ലാ വെളിപ്പെടുത്തലുകളും വരും.കെ.സി.വേണുഗോപാലും സംഘവുമാണ് ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നതന്ന് ലാലിജയിംസ് പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് കോൺഗ്രസിന് ഉണ്ടായ സ്ഥാനക്കയറ്റം മറ്റു മുന്നണികളിലെ നേതാക്കളെപ്പോലും അസൂയപ്പെടുത്തിയിരുന്നു. ഇപ്പോൾ പലയിടങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങിനോടെ കോൺഗ്രസ്സിനുള്ളിൽ അടിപിടിയായി. കേട്ട് കേഴ്‌വി പോലുമില്ലാത്ത സംഭവങ്ങൾ പുറത്ത് വരുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങളിലും കോൺഗ്രസ്സിനെതിരെ അപക്വതയുള്ള അഭിപ്രായങ്ങൾ ഉണ്ടാകുന്നുവെന്നതാണ് സത്യം .ഇപ്പോൾ കോൺഗ്രസ്സിനുള്ളിലും മുന്നണിയിലും അധികം വൈകാതെ ഒരു പൊട്ടിത്തെറിക്കും സാധ്യത തെളിയുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













