നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
The Bengaluru Magistrates Court has issued a non-bailable arrest warrant against actor Prakash Raj
നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി അദ്ദേഹത്തിന് നാല് വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. കർണാടക, തെലങ്കാന, തമിഴ്‌നാട്എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ പ്രകാശ് രാജിന് പേരുണ്ടെന്നാണ് പരാതി. ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് ഒരു സ്ഥലത്ത് മാത്രമേ വോട്ടർ രജിസ്ട്രേഷൻ പാടുള്ളൂ. 2019-ൽ ബെംഗളൂരുവിലെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ കെ. ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വാറണ്ട് പുറപ്പെടുവിക്കാനുള്ള കാരണംകേസുമായി ബന്ധപ്പെട്ട് കോടതി പ്രകാശ് രാജിന് തുടർച്ചയായി സമൻസുകൾ അയച്ചിട്ടും അദ്ദേഹം ഹാജരാകാൻ തയ്യാറായില്ല.മുൻപ് നൽകിയ വാറണ്ടുകളും കോടതി ഉത്തരവുകളും അവഗണിച്ച പശ്ചാത്തലത്തിലാണ് കോടതി വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











