തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം : നടി വിൻസി അലോഷ്യസ്
Actress Vincy Aloshious has recently spoken out about the challenges she has faced in the Malayalam film industry, emphasizing the need for internal resolution of grievances within the industry itself.
മാറ്റം വരേണ്ടത് സിനിമ മേഖലയിലാണെന്നും തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്നും നടി വിൻസി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ല. അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങൾ സിനിമയിൽ ഇനി ആവർത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കില്ല. ഇന്റേണൽ മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കും നൽകിയ പരാതിയിൽ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് അവർ പരിശോധിക്കും അതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും നടി വ്യക്തമാക്കി. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും വിൻസി അലോഷ്യസ് കൂട്ടിച്ചേർത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











