ആമിർഖാൻ ചിത്രം മഹാഭാരതം ഈ വർഷം തന്നെയുണ്ടാകുമെന്ന് താരം
The long-awaited Aamir Khan film Mahabharata will be released this year, the actor said.
ഏറെക്കാലമായി ആരാധകർ കാത്തിരിക്കുന്ന ആമിർഖാൻ ചിത്രം മഹാഭാരതം ഈ വർഷം തന്നെയുണ്ടാകുമെന്ന് താരം. മഹാഭാരതമെന്ന മഹാകാവ്യത്തെ മൂന്നുമണിക്കൂർ ഉള്ള സിനിമയായി ചുരുക്കാതെ പരമ്പരയായി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ആമിർ പറഞ്ഞു. ഹോളിവുഡ് റിപോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചത്. പല സംവിധായകരെവെച്ച് ഒരേസമയം ചിത്രങ്ങൾ ചിത്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചിത്രങ്ങളിൽ അണിയറയിൽ പ്രവർത്തിക്കുന്നതിൽ തല്പരനാണ് ആമിർ. 2007 ൽ ആമിർഖാൻ സംവിധാനം ചെയ്ത താരേ സമീൻ പർ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













