നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി ഫെഫ്ക

FEFKA, the organization of film technicians, has warned actor Shine Tom Chacko.

Apr 22, 2025 - 18:50
 0
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി ഫെഫ്ക

നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്ന്  ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോയ്ക്ക് നല്‍കുന്നത് അവസാന അവസരമാണ്, വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടിയെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. വിന്‍സി പരാതിയുമായി വിളിച്ചിരുന്നുവെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0