മാല പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

Actresses Ranjini and Maala Parvathy have recently been involved in separate controversies in the Malayalam film industry, but there is no direct conflict between them.​

Apr 21, 2025 - 11:21
 0
മാല പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

മാലാ പാർവതി അവസരവാദിയാണെന്ന് നടി രഞ്ജിനി. സിനിമയിലുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ ലളിതവത്കരിച്ചുകൊണ്ടുള്ള മാല പാർവതിയുടെ 
പരാമർശത്തിനെതിരായാണ് രഞ്ജിനി രംഗത്തെത്തിയത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. ഇതിൽ നിന്നും താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് താൻ മനസ്സിലാക്കുന്നത്. ഇക്കാര്യത്തിൽ വളരെ ദുഃഖിതയാണ് താനെന്നും രഞ്‍ജിനി ഫേസ്ബുക്കിൽ കുറിച്ചു.

മലയാള സിനിമയിൽ  ആദ്യകാലത്തെ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതാണ് അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിൻസിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. 

ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാർവതി, ഷൈന്‍റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0