പഹൽഗാം ഭീകരാക്രമണം: മോഹൻലാലിന് നേരെ സൈബർ ആക്രമണം

Mohanlal has been subjected to cyber attacks after his Facebook post condoling the Pahalgam terror attack.

Apr 25, 2025 - 13:10
 0
പഹൽഗാം ഭീകരാക്രമണം: മോഹൻലാലിന് നേരെ സൈബർ ആക്രമണം

പഹൽഗാം ഭീകരാക്രമണത്തെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മോഹൻലാലിന് നേരെ സൈബർ ആക്രമണം. മോഹൻലാലിനെയും പൃഥ്വിരാജിനെയും വിമർശിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്തരം ക്രൂരതക്ക് സാക്ഷിയാകുന്നത് വേദനാജനകമാണെന്നാണ് പഹൽഗാം വിഷയത്തിൽ മോഹൻലാൽ പ്രതികരണമറിയിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയിലാണ് ചിലർ വിമർശിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് പരിശീലനം കഴിഞ്ഞു ഇന്ത്യയിലേക്ക് വരുന്ന സയീദ് മസ്ഊദുമാരെ സൂക്ഷിക്കുക, പത്തുപുത്തനു വേണ്ടി ഇനി ഇതും വെളുപ്പിച്ചു സിനിമ എടുക്കരുത് ലാലേട്ടാ അപേക്ഷയാണ് എന്ന രീതിയിലുള്ള പരാമർശമാണ് മോഹൻലാലിനെതിരെ ഉയരുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0