പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

UDF convener Adoor Prakash said that he will not back down from the PM Sree scheme

Jul 30, 2026 - 17:49
 0
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് ഏറ്റുവാങ്ങുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെയും വിലയിരുത്തല്‍. വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് ഈ നിലപാടിലെത്തിയതെന്നും ഉപസമിതി വ്യക്തമാക്കിയിരുന്നു.  യുഡിഎഫ് ഉപസമിതി ചേർന്ന് തുടർ നടപടികൾ കൈക്കൊള്ളുമെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0