ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്കു സ്വർണം

India won gold in the women's relay at the Asian Games

Sep 29, 2026 - 19:35
 0
ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്കു സ്വർണം

ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്കു സ്വർണം.  അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.  4x400 മീറ്റർ റിലേയിൽ 3:29.69 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത് .കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് ചരിത്ര സ്വർണത്തിലേക്ക് ഇന്ത്യക്ക് അവസരമൊരുക്കിയത്. 400 മീറ്റർ റിലേയിൽ ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും സ്വന്തമാക്കി. 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കലം നേടി. നേരത്തേ 1500 മീറ്ററിലും 10,000 മീറ്ററിലും വെള്ളി നേടിയ ഗുൽവീറിന്റെ മൂന്നാം മെഡലാണിത്. 4x100 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ നീരു ദണ്ഡ സ്വർണം നേടിയിരുന്നു. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0