കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കരസ്ഥമാക്കിയ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
The state government has announced a reward for the medal winners in the Commonwealth Games
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കരസ്ഥമാക്കിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മത്സരവിജയികളായ ശ്രീശങ്കർ മുരളി ,മുഹമ്മദ് ബാസിൽ എന്നിവർക്ക് 20 ലക്ഷം രൂപ നൽകാൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. 12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കും. കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4×400 മീറ്റർ മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് അഞ്ച് ലക്ഷം വീതവും നൽകും. ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്‍റെയും പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0











