സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ചു

An investigation has been launched into the irregularities in the PSC examination in the State Planning Board

Jul 2, 2026 - 14:11
 0
സംസ്ഥാന ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ചു

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ചു. പി എസ് സി ആഭ്യന്തരവിഭാഗമാണ് അന്വേഷണം നടത്തുന്നത്. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.  പി എസ് സി പരീക്ഷാ വിഭാഗത്തിൽനിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന ക്രമക്കേടുകൾ പി.എസ്‌.സിയുടെ വിശ്വാസ്യതയിൽ സംശയം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷക്ക് 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യ നിർണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് പി.എസ്‌.സിയെ വിവാദത്തിലാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0