കൊച്ചിയില്‍ പ്രവർത്തിക്കുന്ന കോറോ ഹെല്‍ത്ത് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടതായി പരാതി

Complaint alleging that Coro Health workers working in Kochi were dismissed without informing them

Jul 3, 2026 - 20:11
 0
കൊച്ചിയില്‍ പ്രവർത്തിക്കുന്ന കോറോ ഹെല്‍ത്ത് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടതായി പരാതി

യുഎസ് ആസ്ഥാനമായ സ്ഥാപനമായ കോറോ ഹെല്‍ത്ത് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടതായി പരാതി. ഏകദേശം 800ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.  ജീവനക്കാര്‍ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. മൂന്ന് മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഉമ തോമസ് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉമാ തോമസ് കൊച്ചിയിലെ കമ്പനിയിലെത്തി ജീവനക്കാരുമായി സംസാരിച്ചു. ജീവനക്കാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചതായി എംഎല്‍എ അറിയിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0