റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫുൾ ടൈം ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു

Anant Ambani has been appointed as a full-time director of Reliance Industries.

Apr 26, 2025 - 15:49
 0
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫുൾ ടൈം ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫുൾ ടൈം ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു. 2025 മെയ് മുതൽ അഞ്ച് വർഷത്തേക്ക് നിയമനം പ്രാബല്യത്തിൽ വരും. അനന്ത് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെയും അതിന്റെ ഉപകമ്പനികളുടെയും വിവിധ നേതൃത്വം നിലകളിൽ സജീവമായിട്ടുണ്ട്. ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്, റിലയൻസ് ന്യൂ എനർജി ലിമിറ്റഡ്, റിലയൻസ് ന്യൂ സോളാർ എനർജി ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ അദ്ദേഹം അംഗമാണ്. കൂടാതെ റിലയൻസ് ഫൗണ്ടേഷനിലെ ഡയറക്ടറുമാണ്. കമ്പനിയുടെ എനർജി, മെറ്റീരിയൽസ് ബിസിനസുകൾ വികസിപ്പിക്കുന്നതിലും, പുനഃനവീകരണ ഊർജത്തിന്റെയും ഹരിത ഊർജ സംരംഭങ്ങളുടെയും വളർച്ചയിലുമാണ് ആനന്ദിന്റെ നേത്രത്വത്തിലുള്ള ടീമുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2035ഓടെ നെറ്റ്-സീറോ കാർബൺ എമിഷൻ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നതിൽ ആനന്ദ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0