വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

On the occasion of Vijayadashami V D Satheesan introduced young children to their first letters

Oct 21, 2026 - 19:45
 0
വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യക്ഷരം നുകരാനായി മുഖ്യമന്ത്രിക്കരികിൽ എത്തിയത്. വിദ്യാരംഭ ദിനത്തിൽ പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്ര ദർശനത്തിന് ശേഷമാണ് വി ഡി സതീശൻ ഓഫീസിലെത്തി ചടങ്ങുകളിൽ പങ്കെടുത്തത്. 25-ഓളം കുട്ടികളെ അദ്ദേഹം എഴുത്തിനിരുത്തി. ആദ്യാക്ഷരം കുറിച്ച് നൽകിയ ശേഷം കുരുന്നുകൾക്ക് ചോക്ലേറ്റ് മധുരം നൽകിയാണ് മുഖ്യമന്ത്രി മടക്കിയത്. മുഖ്യമന്ത്രിക്ക് ദക്ഷിണ നൽകിയാണ് കുട്ടികൾ ചടങ്ങിന്റെ ഭാഗമായത്. തിരക്കുപിടിച്ച രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കിടയിലും കുരുന്നുകളെ ചേർത്തുനിർത്തി നടത്തിയ ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0