റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

Rawada Chandrasekhar took charge as the state police chief

Jul 1, 2025 - 11:41
 0
റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും.

താത്കാലിക ചുമതലയുള്ള എച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖറിന് പോലീസ് മേധാവിയുടെ ബാറ്റൺ  കൈമാറി.കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്നു. പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പോലീസ് മേധാവിയായി തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0