സുരക്ഷാസേന, സൈനിക നീക്കങ്ങളുടെ ലൈവ് കവറേജ് ഒഴിവാക്കാൻ മാധ്യമങ്ങൾക്ക് നിർദേശം
government issue advisory to media channels to refrain from live coverage of defence operation

സൈനിക പ്രവർത്തനങ്ങൾ, സുരക്ഷാ സേനയുടെ നീക്കങ്ങൾ എന്നിവയുടെ ലൈവ് കവറേജ് ഒഴിവാക്കാൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു വാർത്താവിതരണ പ്രേക്ഷേപണ മന്ത്രാലയം. സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സൂചനാപ്രധാന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ടിംഗ് ചെയ്യുമ്പോൾ മാധ്യമങ്ങൾ പരമാവധി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം.മാധ്യമങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
What's Your Reaction?






