ഫോറൻസിക് വിദ​ഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

Forensic expert Dr. Shirley Vasu passed away. She was 68 years old.

Sep 7, 2025 - 21:44
 0
ഫോറൻസിക് വിദ​ഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു

ഫോറൻസിക് വിദ​ഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു ഷെർലി. നിരവധി കേസുകള്‍ക്ക് പരിഹാരം ഉണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജനാണ് ഷെർളി. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോക്ടർ ഷേർലിയായിരുന്നു.

 പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡിന് അർഹയായി. ഡോ. ഷെര്‍ലി വാസു കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0