പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു
Rajya Sabha MP and Indian Olympic Association President Dr PT Ushas husband V Srinivasan passed away
രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുൻ കബഡി താരവും കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ റിട്ട. ഡിവൈഎസ്പി യുമായിരുന്നു. പൊന്നാനി സ്വദേശിയാണ് അന്തരിച്ച ശ്രീനിവാസൻ. ഡോ. ഉജ്വൽ വിഘ്നേഷ് മകനാണ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പി ടി ഉഷ ഡൽഹിയിലാണുള്ളത്. സംസ്കാരം പിന്നീട് നടക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













