മിൽമക്ക് വീണ്ടും ദേശീയ ഗോപാല്‍ രത്ന പുരസ്കാരം

The first position went to Meenangadi Dairy Producers Cooperative Society in Wayanad district

Nov 19, 2025 - 16:44
 0
മിൽമക്ക് വീണ്ടും ദേശീയ ഗോപാല്‍ രത്ന പുരസ്കാരം

ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപതി ക്ഷീരോത്പാദക സഹകരണ സംഘം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പുരസ്കാര തുകയായി ലഭിക്കും. ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയാണ് ദേശീയ ഗോപാൽ രത്ന. ഈ വര്‍ഷം ലഭിച്ച 2,081 അപേക്ഷകളില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കേരളത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെ ഈ മേഖലയിലെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.  നവംബര്‍ 26 ന് നടക്കുന്ന ദേശീയ ക്ഷീരദിനാചരണത്തിന്‍റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് (ലാലന്‍ സിംഗ് )പുരസ്കാരങ്ങള്‍ സമർപ്പിക്കും.സഹമന്ത്രിമാരായ പ്രൊഫ. എസ് പി സിംഗ് ബാഗേല്‍, ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ സന്നിഹിതരാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0