ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി

Shimjitha Mustafa the accused in the Kozhikode native Deepaks suicide case

Jan 22, 2026 - 00:43
 0
ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിലായി. ഷിംജിതയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കുന്നമംഗലം കോടതിയാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. വടകരയിലെ ബന്ധു വീട്ടിൽ‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. മുൻകൂർ ജാമ്യത്തിനും പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഷിംജിതയെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0