ആശങ്ക മാറി ആശയം കലക്കി ജീവൻ പോയത് മലേഷ്യയിലേക്ക്

Jeevan went to Malaysia after getting worried and thinking

Jan 19, 2026 - 21:50
 0
ആശങ്ക മാറി ആശയം കലക്കി ജീവൻ പോയത് മലേഷ്യയിലേക്ക്

കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ജീവൻ പോകും’ എന്ന ബോർഡുകൾ കണ്ട് തലപുകച്ചവർക്ക് മുന്നിൽ, അണിയറക്കാർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മിഡിൽ ഈസ്റ്റ് ഹോളിഡേയ്‌സ്' എന്ന ട്രാവൽ കമ്പനിയുടെ വേറിട്ട ഒരു പരസ്യ തന്ത്രമായിരുന്നു ഈ വൈറൽ ഹോർഡിങ്ങ്. ജീവൻ പോയി... ഫാമിലിയോടൊപ്പം മലേഷ്യയിലേക്ക്!” എന്ന പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് രഹസ്യം ഒടുവിൽ ‘പരസ്യമായത്’

ഒരു മാസത്തോളമായി കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ 'ജീവൻ പോകും' എന്ന ഒറ്റവരി സന്ദേശം മാത്രം നൽകി ആളുകളെ ആശയക്കുഴപ്പത്തിലാക്കിയ ക്യാമ്പയിൻ വൻ വിജയമായിരിക്കുകയാണ്. എന്താണെന്നോ ഏതാണെന്നോ അറിയാത്ത ബോർഡുകൾ കണ്ടതോടെ സൈബർ ഇടങ്ങൾ ട്രോളുകളും ചർച്ചകളും റീലുകളും കൊണ്ട് നിറഞ്ഞു. 

വെറുമൊരു പരസ്യം നൽകുന്നതിനേക്കാൾ, ആളുകളുടെ ആകാംക്ഷയെ പിടിച്ചിരുത്തുന്ന 'ടീസർ ക്യാമ്പയിൻ' ആണ് കമ്പനി ഇവിടെ പ്രയോഗിച്ചത്.
* ‘ജീവൻ പോകും' എന്ന ബോർഡിലൂടെ ജനങ്ങളിൽ നടുക്കവും കൗതുകവും ഉണ്ടാക്കി.
* സോഷ്യൽ മീഡിയയിലെ ചർച്ചകളും ട്രോളുകളും വഴി ഈ വാർത്ത നാടാകെ എത്തിച്ചു.
* സസ്പെൻസ് വെളിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ബ്രാൻഡ് നെയിം ജനമനസ്സുകളിൽ ഉറപ്പിച്ചു.

ഈ 'പരസ്യ ബുദ്ധി'യെ പുകഴ്ത്തിയും വിമർശിച്ചും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊടിപൊടിക്കുകയാണ്. എന്നിരുന്നാലും ഒരു പരസ്യം എങ്ങനെ ആളുകളുടെ തലയിൽ കയറ്റി വെക്കാം എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ക്യാമ്പയിൻ.

“കോഴിക്കോട്ടുകാരെ ഇത്രയും ആകാംക്ഷയിലാക്കിയ മറ്റൊരു ബോർഡ് ഈ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. സംഗതി അല്പം 'റിസ്കി' ആണെങ്കിലും മിഡിൽ ഈസ്റ്റ് ഹോളിഡേയ്‌സിന് ഉദ്ദേശിച്ച മൈലേജ് കിട്ടിയിട്ടുണ്ട്." എന്ന അഭിപ്രായമാണ് മാർക്കറ്റിംഗ് മേഖലയിലെ വിദഗ്ദ്ധൻ പങ്കുവെച്ചത്.

എന്തായാലും കോഴിക്കോട്ടെ ആ പഴയ ബോർഡുകൾ കണ്ടു പേടിച്ചവർക്ക് ഇപ്പോൾ ആശ്വസിക്കാം. ജീവൻ സുരക്ഷിതനായി മലേഷ്യയിൽ കറങ്ങുകയാണ്! ജീവനെ പോലെ നിങ്ങൾക്കും ഇഷ്ടരാജ്യങ്ങളിലേക്ക് പറക്കാൻ ആഗ്രഹമുണ്ടോ?
വിളിക്കൂ:
70251 44666

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0