'തല ദളപതി' മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സര വേദി സൗഹൃദ നിമിഷങ്ങൾകൊണ്ട് ശ്രദ്ധ നേടി
Tamil superstar and close friend of Vijay Ajith is participating in the race
ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് അന്തർദേശീയ റേസിങ് മത്സര വേദി സൗഹൃദ നിമിഷങ്ങൾകൊണ്ട് ശ്രദ്ധ നേടി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ മത്സരത്തിൽ തമിഴ് സൂപ്പർ താരവും വിജയുടെ ഉറ്റ സുഹൃത്തുമായ അജിത്ത് പങ്കെടുക്കുന്നുണ്ട്. മത്സരവേദിയിൽ വെച്ച് അജിത്തിനെ കണ്ടയുടൻ വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരുടെയും സൗഹൃദ നിമിഷങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എൽ.എം.പി.3 പ്രോ-ആം വിഭാഗത്തിലാണ് അജിത്ത് മത്സരിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ മത്സരത്തിന് മുഖ്യമന്ത്രി വിജയ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. സ്ക്രീനിൽ ബോക്സ് ഓഫീസ് പോരാട്ടങ്ങൾ നടത്തിയിരുന്ന വേളയിലും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന ഇരുവരുടെയും ഈ ലണ്ടൻ കൂടിക്കാഴ്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













